പ്രവർത്തനോദ്ഘാടനം
റാന്നി: വേൾഡ് മിഷനറി ഇവാഞ്ചലിസം ദൈവസഭയുടെ പുത്രിക സംഘടനകളായ YF/SS/LF (യൂത്ത് ഫെലോഷിപ്പ്, സൺഡേസ്കൂൾ മിനിസ്ട്രി, ലേഡീസ് ഫെലോഷിപ്പ്) എന്നിവയുടെ 2022-25 സഭാവർഷത്തെ പ്രവർത്തനോദ്ഘാടനം ഇന്നു വൈകുന്നേരം (ആഗസ്റ്റ് 27ശനി) 3:30 മുതൽ 5 മണി വരെ കരിയംപ്ലാവ് ഹെബ്രോൻ സെൻട്രൽ ചർച്ചിൽ നടക്കും. WME ചെയർമാൻ റവ. ഡോ. ഒ. എം. രാജുക്കുട്ടി ആദ്ധ്യക്ഷ്യം വഹിക്കും. റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായണൻ സമ്മേളന ഉദ്ഘാടനവും, പ്രവർത്തന ഉദ്ഘാടനം റവ. ഡോ. ഒ.എം. രാജുക്കുട്ടിയും നിർവഹിക്കും. മുൻ എം.എൽ.എ രാജു എബ്രഹാം മുഖ്യസന്ദേശം നൽകും. പരിവർത്തിത ക്രൈസ്തവ കോർപറേഷൻ ഡയറക്ടറായി
നിയമിതനായ ഡോ. എം. കെ. സുരേഷിനെ സമ്മേളനത്തിൽ ആദരിക്കും. WME സംഗീത വിഭാഗമായ സെലസ്റ്റ്യൽ റിഥം ബാൻഡ്
സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. ഡോ. എം. കെ. സുരേഷ്, ഷാനോ പി. രാജ്, സൂസൻ രാജുക്കുട്ടി എന്നിവർ പ്രസംഗിക്കും. ജേക്കബ് മാത്യു, സുബിൻ എം. കെ., കുഞ്ഞുമോൾ തോമസ് എന്നിവർ നേതൃത്വം നൽകും.

