കരിയംപ്ലാവ് കൺവൻഷൻ

കരിയംപ്ലാവ് കൺവൻഷൻ

റാന്നി/കരിയംപ്ലാവ് : വേൾഡ് മിഷൻ ഇവാഞ്ചലിസം ദൈവസഭകളുടെ ദേശീയ ജനറൽ കൺവൻഷൻ പ്ലാറ്റിനം ജൂബിലി നിറവിൽ 2024 ജനുവരി 15 മുതൽ 21 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ പ്രസിഡന്റും പെന്തക്കോസ്ത് ഇന്റർ ചർച്ച് കൗൺസിൽ സെക്രട്ടറിയുമായ റവ. ഒഎം.രാജുക്കുട്ടി 75-ാമത് ജനറൽ കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ഫിലിപ് അധ്യക്ഷത വഹിക്കും. കരിയംപ്ലാവ് ഹെബ്രോനിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ 101 പേരടങ്ങുന്ന കൺവൻഷൻ കമ്മറ്റിയെ തിരഞ്ഞെടുത്തു. 75 വർഷത്തെ ജൂബിലി സ്മരണിക പ്രസിദ്ധീകരിക്കും. ലോക പ്രശസ്ത ദൈവദാസന്മാർ വിവിധ യോഗങ്ങളിൽ വചനം പ്രസംഗിക്കും.

വിവിധ കമ്മിറ്റി കൺവീനർമാരായി പാസ്റ്റർമാരായ ജെയിംസ് വി. ഫിലിപ്പ് (ജനറൽ കൺവീനർ), സി. പി ഐസക് (ഫിനാൻസ് ), വി. ജെ സാംകുട്ടി (പ്രെയർ & പ്രോഗ്രാം), എൻ. ജെ ജോസഫ് (ലൈറ്റ് & സൗണ്ട്), എം. എസ് വിൽസൺ (ട്രാൻസ്‌പോർട്) ഡോ. എം കെ സുരേഷ്, ഷാനോ പി. രാജ് (പബ്ലിസിറ്റി), വി. കെ ബിജു, കെ. ജി പ്രസാദ് (വാട്ടർ & ഇലക്ട്രിസിറ്റി), കെ. ജെ ജോസഫ്, പി. ഡി മാർക്കോസ്, കുഞ്ഞുമോൾ തോമസ്, ബിന്ദു മാത്യു (സാനിറ്റേഷൻ), സാബു ജെയിംസ് (പന്തൽ) എം. എം മത്തായി, ഷാജി ജോസഫ്, ഷൈജു പി. ജോൺ (ഫുഡ് & അക്കോമഡേഷൻ), ജോബികുട്ടി തോമസ്, ഇ. റ്റി മാത്യു, കുഞ്ഞുമോൾ തോമസ്, സൗമ്യ സുരേഷ് (വോളിന്റിയേഴ്‌സ് & അഷേർസ് ) ജെയിംസ് വി. ഫിലിപ്പ്, കെ. ജി പ്രസാദ് (റിസെപ്ഷൻ ), സൂസൻ രാജുകുട്ടി (ലേഡീസ് ഫെലോഷിപ് ) എന്നിവർ പ്രവർത്തിക്കും. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കൺവൻഷനു വേണ്ടിയുള്ള സ്ഥിരം സ്റ്റേജ്, വിശാലമായ സ്നാനക്കുളം, സ്ഥിരം ഭക്ഷണശാല, എന്നിവയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. ലേഡീസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിലേക്ക് ആവശ്യമായ കസേരകൾ വാങ്ങുവാനുള്ള നടപടികൾ നടത്തിവരുന്നു.

രാവിലെ 8-നു ബൈബിൾ സ്റ്റഡി, 10-നു പൊതുയോഗം, വൈകിട്ട് 5 .30 മുതൽ 9 വരെ പൊതുയോഗം എന്നിവ നടക്കും. ശനിയാഴ്ച രാവിലെ സ്നാന ശ്രുശ്രൂഷ നടക്കും. പ്രത്യേക സമ്മേളനങ്ങളായി സണ്ടേസ്കൂൾ & യുവജന സമ്മേളനം, സഹോദരീസമ്മേളനം, മിഷനറി സമ്മേളനം, ഓർഡിനേഷൻ ശുശ്രൂഷ, ബൈബിൾ കോളജ് ഗ്രാജുവേഷൻ, സാംസകാരിക സമ്മേളനം, പെന്തക്കോസ്തു ഐക്യ സമ്മേളനം എന്നിവ ഉണ്ടായിരിക്കും.

ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ് മുതലായ രാജ്യങ്ങളിൽ നിന്നും ദൈവജനം സംബന്ധിക്കും. യൂത്ത് & സണ്ടേസ്കൂൾ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിൽ ജൂബിലി വിളംബര സുവിശഷ റാലികളും ലഹരി വിരുദ്ധ സമ്മേളനങ്ങളൂം നടന്നുവരുന്നു. പാസ്റ്റർ ജാൻസൺ ജോസഫ്, ജെറിൻ രാജു ക്കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള കൺവൻഷൻ ക്വയർ ‘സെലെസ്റ്റിയൽ റിഥം ബാൻഡ് ‘ ഗാനശുശ്രൂഷ നയിക്കും. ജൂബിലി സമ്മേളനത്തിൽ വിവിധ പെന്തക്കോസ്തു സഭാധ്യക്ഷന്മാർ, മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 21-നു ഞായർ രാവിലെ 9 മുതൽ നടക്കുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി കൺവൻഷൻ സമാപിക്കും.