കരിയംപ്ലാവ് കൺവൻഷൻ
റാന്നി: വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭകളുടെ (WME) 75-ാമത് ദേശീയ ജനറൽ കൺവൻഷൻ പ്ലാറ്റിനം ജൂബിലി നിറവിൽ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ 2024 ജനുവരി 15 മുതൽ 21 വരെ നടക്കും. ജനറൽ പ്രസിഡൻ്റും പെന്തെക്കോസ്‌ത് ഇൻ്റർ ചർച്ച് കൗൺസിൽ സെക്രട്ടറിയുമായ പാസ്റ്റർ ഡോ. ഒ. എം. രാജുക്കുട്ടി ഉത്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.
കരിയംപ്ലാവ് ഹെബ്രോനിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ 101 പേരടങ്ങുന്ന കൺവൻഷൻ കമ്മറ്റിയെ തിരഞ്ഞെടുത്തു. വിവിധ കമ്മറ്റി കൺവീനർമാരായി പാസ്റ്റർമാരായ ജെയിംസ് വി. ഫിലിപ്പ് (ജനറൽ കൺവീനർ), സി. പി. ഐസക് (ഫിനാൻസ്), വി. ജെ. സാംകുട്ടി (പ്രെയർ & പ്രോഗ്രാം), എൻ. ജെ. ജോസഫ് (ലൈറ്റ് & സൗണ്ട്), എം. എസ്. വിത്സൻ (ട്രാൻസ്പോർട്ട്), ഡോ. എം. കെ. സുരേഷ്, ഷാനോ പി. രാജ് (പബ്ലിസിറ്റി), വി. കെ. ബിജു, കെ. ജി. പ്രസാദ് (വാട്ടർ & ഇലക്ട്രിസിറ്റി), കെ. ജെ. ജോസഫ്, പി. ഡി. മർക്കോസ്, കുഞ്ഞുമോൾ തോമസ്സ്, ബിന്ദു മാത്യു (സാനിട്ടേഷൻ), സാബു ജെയിംസ് (പന്തൽ), എം. എം. മത്തായി, ഷാജി ജോസഫ്, ഷൈജു പി. ജോൺ (ഫുഡ് & അക്കോമഡേഷൻ), ജോബിക്കുട്ടി തോമസ്സ്, ഇ. റ്റി. മാത്യു, കുഞ്ഞുമോൾ തോമസ്സ്, സൗമ്യ സുരേഷ് (വോളൻ്റിയേഴ്‌സ് & അഷേഴ്‌സ്), ജെയിംസ് വി. ഫിലിപ്പ്, കെ. ജി. പ്രസാദ് (റിസപ്ഷൻ), സൂസൻ രാജുക്കുട്ടി (ലേഡീസ് ഫെലോഷിപ്പ്) എന്നിവർ പ്രവർത്തിക്കും.
പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സ്ഥിരം സ്റ്റേജ്, വിശാലമായ സ്നാനക്കുളം, സ്ഥിരം ഭക്ഷണശാല എന്നിവയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ലേഡീസ് ഫെലോഷിപ്പിൻ്റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിലേക്കു ആവശ്യമായ കസേര വാങ്ങുവാനുള്ള നടപടികൾ നടന്നുവരുന്നു. കരിയംപ്ലാവ് കൺവൻഷന്റെ 75 വർഷത്തെ ചരിത്രം വിവരിക്കുന്ന ജൂബിലി സ്‌മരണിക (ജയോത്സവം) പ്രസിദ്ധീകരിക്കും. യോഗങ്ങളിൽ സംബന്ധിക്കുന്ന മുഴുവൻ ജനങ്ങൾക്കും ഉച്ചക്കും വൈകിട്ടും സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ലോകപ്രശസ്‌തരായ ദൈവദാസന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. രാവിലെ 8-ന് ബൈബിൾസ്റ്റഡി, 10-ന് പൊതുയോഗം, രാത്രി 5. 30 മുതൽ 9 വരെ പൊതുയോഗം എന്നിവ നടക്കും. ശനി രാവിലെ സ്നാനശുശ്രൂഷ നടക്കും. പ്രത്യേക സമ്മേളനങ്ങളായി സണ്ടേസ്കൂൾ & യുവജന സമ്മേളനം, സഹോദരി സമ്മേളനം, മിഷനറി സമ്മേളനം, ഓർഡിനേഷൻ, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, സാംസ്‌കാരിക സമ്മേളനം, പെന്തെക്കോസ്‌ത് ഐക്യസമ്മേളനം എന്നിവ ഉണ്ടായിരിക്കും. ഇൻഡ്യയുടെ വിവിധ സ്റ്റേറ്റുകളിൽനിന്നും, ഗൾഫ് രാജ്യങ്ങളിൽനിന്നും, അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ് മുതലായ രാജ്യങ്ങളിൽനിന്നും ദൈവജനം സംബന്ധിക്കും. ഡബ്ല്യു.എം.ഇ യൂത്ത് & സണ്ടേസ്ക്‌കൂൾ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിൽ ജൂബിലി വിളംബര സുവിശേഷ റാലികളും ലഹരിവിരുദ്ധ സമ്മേളനങ്ങളും നടന്നുവരുന്നു. പാസ്റ്റർ ജാൻസൻ ജോസഫ്, ജെറിൻ രാജുക്കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള കൺവൻഷൻ കൊയർ ‘സെലസ്റ്റ്യൽ റിഥം ബാൻഡ്’ ആരാധനകൾക്കു നേതൃത്വം നൽകും. ജൂബിലി സമ്മേളനത്തിൽ വിവിധ പെന്തെക്കോസ്ത് സഭാദ്ധ്യക്ഷന്മാർ, മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവർ സംസാരിക്കും. 21-ന് ഞായറാഴ്ച്‌ച രാവിലെ 9 മുതൽ നടക്കുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടുകൂടെ കൺവൻഷൻ സമാപിക്കും.
പബ്ളിസിറ്റി കൺവീനർ
പാസ്റ്റർ സി. പി. ഐസക്

