കരിയംപ്ലാവ് കൺവൻഷൻ

കരിയംപ്ലാവ് കൺവൻഷൻ

റാന്നി: വേൾഡ് മിഷൻ ഇവാഞ്ചലിസം ദൈവസഭ (ഡബ്ല്യു.എം.ഇ) 74-ാമത് ദേശീയ ജനറൽ കൺവൻഷനു ഇന്നു തുടക്കം. ജനുവരി 15 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കുന്ന കൺവൻഷൻ ഇന്നു വൈകിട്ട് 6-ന് സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഒ.എം.രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സി.പി. ഐസക് സങ്കീർത്തനം വായിക്കും. പാസ്റ്റർ ഒ.എം.രാജുക്കുട്ടി, റവ.ഡോ. ഫിന്നി ഏബ്രഹാം, റവ. ടോമി ജോസഫ്, റവ. അലക്സ് വെട്ടിക്കൽ, റവ.ഡോ. ഇട്ടി ഏബ്രഹാം, റവ. വി.റ്റി.റെജിമോൻ, ഡോ.കെ.സി. വർഗീസ്, റവ. സണ്ണി താഴാംപള്ളം തുടങ്ങിയവർ വചനം പ്രസംഗിക്കും. പാസ്റ്റർ ജാൻസൻ ജോസഫിന്റെ നേതൃത്വത്തിൽ സെലസ്റ്റ്യൽ റിഥം ബാൻഡ് ഗാനശുശ്രൂഷ നയിക്കും. ഡബ്ല്യു.എം.ഇ നാഷനൽ പ്രസ്ബിറ്ററി അംഗങ്ങളായ പാസ്റ്റർമാരായ എം.എം. മത്തായി, ജി. ഗബ്രിയേൽ, ജെയിംസ് ഫിലിപ് എന്നിവർ നേതൃത്വം നൽകും. സഭാ നേതാക്കളും വിവിധ രാഷ്ട്രീയ-സാമൂഹ്യ നേതാക്കളും ആശംസകളറിയിക്കും. പെന്തക്കോസ്ത് മാധ്യമങ്ങളെ പ്രതിനിധീകരിച്ച് വിജോയ് സ്കറിയ പെരുമ്പെട്ടി (സങ്കീർത്തനം) സംസാരിക്കും. വെള്ളി ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്ന ലേഡീസ് ഫെലോഷിപ് സമ്മേളനത്തിൽ സിസ്റ്റർ സൂസൻ രാജുക്കുട്ടി, സിസ്റ്റർ മോളി ഏബ്രഹാം എന്നിവർ സന്ദേശം നൽകും. ശനി രാവിലെ 9-നു നടക്കുന്ന സ്നാന ശുശ്രൂഷയ്ക്കു പാസ്റ്റർമാരായ എം.എം. മത്തായി, പി.പി. കുര്യൻ, എം.സി. വർഗീസ്, ജെയിംസ് വി. ഫിലിപ് എന്നിവർ നേതൃത്വം നൽകും. 10-നു നടക്കുന്ന സണ്ടേസ്കൂൾ-യുവജന സംയുക്ത സമ്മേളനത്തിൽ ഡോ.എം.കെ.സുരേഷ്, ഷാനോ പി. രാജ്, ജെറിൻ രാജുക്കുട്ടി എന്നിവർ സന്ദേശങ്ങൾ നൽകും. 2 മണി മുതൽ 4 വരെ ചേരുന്ന മിഷനറി സമ്മേളനത്തിൽ റവ. ഒ.എം.രാജുക്കുട്ടി മുഖ്യ സന്ദേശം നൽകും. ഞായറാഴ്ച രാവിലെ 9-ന് ആരംഭിക്കുന്ന സഭകളുടെ സംയുക്ത ആരാധനയ്ക്കും കർത്തൃമേശാ ശുശ്രൂഷയ്ക്കും ജനറൽ കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകും. പാസ്റ്റർ ഒ.എം.രാജുക്കുട്ടി സമാപന സന്ദേശം നൽകും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ പങ്കെടുക്കും. യോഗങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. യോഗങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പാസ്റ്റർ എം.എം. മത്തായിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. അടുത്ത വർഷം പ്ലാറ്റിനം ജൂബിലി കൺവൻഷൻ ആകയാൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ പാസ്റ്റർ ഒ.എം.രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും.

കൺവൻഷൻ തത്സമയം കാണുവാൻ👇

https://youtu.be/Ai6ST1sB1bc