കരിയംപ്ലാവ് കൺവൻഷൻ

കരിയംപ്ലാവ് കൺവൻഷൻ

റാന്നി/കരിയംപ്ലാവ്: വേള്‍ഡ് മിഷന്‍ ഇവാന്‍ജലിസം (WME) സഭകളുടെ 74-ാമത് ദേശീയ ജനറല്‍ കണ്‍വന്‍ഷന്‍ 2023 ജനുവരി 9 മുതല്‍ 15 വരെ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഡബ്ല്യു. എം. ഇ. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ഒ. എം. രാജുക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ പ്രസ്ബിറ്ററിയും ജനറല്‍ കൗണ്‍സിലും കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി.  കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സി. പി. ഐസക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോവിഡാനന്തര കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പുകള്‍ക്കായി ഈ വര്‍ഷം വിപുലമായ ക്രമീകരണങ്ങളാണു ഒരുക്കുന്നത്. പതിനായിരം പേര്‍ക്കിരിക്കാവുന്ന വിശാലമായ പന്തല്‍, ഭക്ഷണശാല, വലുതും ചെറുതുമായ വാഹനങ്ങള്‍ക്കു പ്രത്യേകം പാര്‍ക്കിംഗ് എന്നിവയാണ് ക്രമീകരിക്കുന്നത്. കണ്‍വന്‍ഷന്‍ ഗായകസംഘം സെലസ്റ്റ്യല്‍ റിഥം ബാന്‍ഡ് ആരാധനകള്‍ക്കു നേതൃത്വം നല്‍കും. ലോകത്തെവിടെയിരുന്നും കണ്‍വന്‍ഷന്‍ ആരാധനയില്‍ സംബന്ധിക്കാവുന്ന വിധത്തില്‍ വിവിധ ക്രിസ്തീയ ചാനലുകള്‍ തത്സമയ സംപ്രേക്ഷണം നിര്‍വ്വഹിക്കും. ഇൻഡ്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇന്‍ഡ്യയ്ക്കു പുറമെ അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നും വിശ്വാസികൾ പങ്കെടുക്കും. പെന്തെക്കോസ്ത് നേതാക്കളും  ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും.ഒ.എം.രാജുക്കുട്ടി, ജെയിംസ് വി. ഫിലിപ്പ്
റവ. ഡോ. ഒ. എം. രാജുക്കുട്ടി ചെയര്‍മാനും സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ഫിലിപ്പ് ജനറല്‍ കണ്‍വീനറുമായി 101 പേരടങ്ങുന്ന കമ്മറ്റി പ്രവര്‍ത്തനമാരംഭിച്ചു. സബ്കമ്മറ്റി കണ്‍വീനര്‍മാരായി പാസ്റ്റര്‍മാരായ സി. പി. ഐസക് (പബ്ലിസിറ്റി & ഫിനാന്‍സ്), ജാന്‍സന്‍ ജോസഫ് (ക്വയര്‍), പി. ജി. അനില്‍കുമാര്‍, ജെയിംസ് ഫിലിപ്പ് (പ്രോഗ്രാം), വി. ജെ. സാംകുട്ടി, എം. എസ്. വിത്സന്‍ (പ്രെയര്‍), എന്‍. ജെ. ജോസഫ് (ലൈറ്റ് & സൗണ്ട്, കെ. ജി. പ്രസാദ് (ട്രാന്‍സ്‌പോര്‍ട്ട്), വി. കെ. ബിജു, ഷാജി ജോസഫ് (വാട്ടര്‍ & ഇലക്ട്രിസിറ്റി, കെ. ജെ. ജോസഫ്, പി. ഡി. മര്‍ക്കോസ് (അറേഞ്ച്‌മെന്റ്‌സ്), സജി. പി. കെ. (സാനിട്ടേഷന്‍), പി. എസ്. മത്തായി, രാജിമോന്‍ സി. കെ. (പന്തല്‍), എം. എം. മത്തായി, ജിജോ മാത്യു, ജോബിക്കുട്ടി തോമസ്സ്, ഇ. റ്റി. മാത്യു, ബിനോയ് റ്റി. എം., റെജികുമാര്‍ വി. ജി. (വോളന്റിയേഴ്‌സ് & അഷേഴ്‌സ്), സൂസന്‍ രാജുക്കുട്ടി (ഹോസ്റ്റ്), വി. ജെ. സാംകുട്ടി (റിസപ്ഷന്‍), കുഞ്ഞുമോള്‍ തോമസ്സ്, ഷൈനി ജാന്‍സന്‍ (വോളന്റിയേഴ്‌സ്-വനിതാവിഭാഗം) എന്നിവര്‍ പ്രവര്‍ത്തിക്കും. രാത്രിയോഗങ്ങള്‍ വൈകിട്ട് 5.30-ന് ആരംഭിച്ച് 8.30-ന് അവസാനിക്കും. ശനി രാവിലെ 9 മണിക്ക് നടക്കുന്ന സ്‌നാനശുശ്രൂഷയ്ക്ക് പാസ്റ്റര്‍മാരായ എം. എം. മത്തായി, പി. പി. കുര്യന്‍, എം. സി. വര്‍ഗീസ്, ജെയിംസ് വി. ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കും. 10 മുതല്‍ 12 വരെ സണ്ടേസ്‌കൂള്‍-യൂത്ത് ഫെലോഷിപ്പ് സംയുക്ത വാര്‍ഷികവും, 2 മുതല്‍ മിഷനറി സമ്മേളനവും ലേഡീസ്‌ ഫെലോഷിപ്പ് വാര്‍ഷികവും നടക്കും. ഞായറാഴ്ച രാവിലെ 9 മണിക്ക് സംയുക്ത ആരാധനയും കര്‍ത്തൃമേശയും നടക്കും. പൊതുയോഗങ്ങള്‍, പവ്വര്‍ കോണ്‍ഫറന്‍സുകള്‍, ബൈബിള്‍ സ്റ്റഡി, പ്രതിനിധി സമ്മേളനം, പെന്തെക്കോസ്ത് ഐക്യ സമ്മേളനം എന്നിവ ഉണ്ടായിരിക്കും.