കരിയംപ്ലാവ് കൺവൻഷൻ

റാന്നി: വേൾഡ് മിഷനറി ഇവാഞ്ചലിസം (ഡബ്ല്യു.എം.ഇ) ദൈവസഭയുടെ 74-ാമത് ജനറൽ കൺവൻഷൻ 2023 ജനുവരി 9 മുതൽ 15 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. സഭാ ഓവർസീയർ പാസ്റ്റർ ഒ.എം.രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ സുവിശേഷകർ യോഗങ്ങളിൽ പ്രസംഗിക്കും. പൊതു യോഗങ്ങൾ, മിഷനറി സമ്മേളനം, യൂത്ത്-സണ്ടേസ്കൂൾ-ലേഡീസ് ഫെലോഷിപ് സമ്മേളനങ്ങൾ, സ്നാനം, തിരുവത്താഴ ശുശ്രൂഷ എന്നിവയും കൺവൻഷനോടനുബന്ധിച്ചു നടക്കും.