പെന്തെക്കോസ്തു കാർക്കെതിരെയുള്ള അക്രമണം അപലപനീയം: മന്ത്രി വീണാ ജോർജ്

പെന്തെക്കോസ്തു കാർക്കെതിരെയുള്ള അക്രമണം അപലപനീയം: മന്ത്രി വീണാ ജോർജ്

കുമ്പനാട്: പെന്തെകോസ്തു കാർക്കെതിരെയുള്ള അക്രമണം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ 99-ാമത് കൺവൻഷന്റെ സമാപന ദിവസമായ ഇന്ന് കുമ്പനാട്ട് നടന്ന സഭായോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തിന്റെ പല കോണുകളിൽ മതസ്വാതന്ത്ര്യത്തിനെതിരെയുള്ള വലിയ പീഡനങ്ങളും അക്രമണങ്ങളും നടക്കുന്നതായി നമ്മൾ കാണുന്നു. ഇന്ത്യയുടെ ഭരണഘടന ഉറപ്പു നൽകുന്നത് മതസ്വാതന്ത്ര്യമാണ്, മത നിരപേക്ഷതയാണ്. മതസ്വാതന്ത്ര്യം സംരക്ഷിക്കുവാൻ നമുക്കെല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. പല കോണുകളിൽ നിന്നും പെന്തെക്കോസ്തു സഭകൾക്കെതിരെയും വിശ്വാസികൾക്കെതിരെയും അക്രമണം നടക്കന്നുണ്ട്. ഇതു അപലപനീയമാണ്. കേരളാ സർക്കാർ അതിനെതിരെ ശക്തമായ നടപടികളെടുക്കുകയും  സംരക്ഷണമൊരുക്കുകയും ചെയ്യുമെന്ന് ഉറപ്പുതരുന്നുവെന്നും മന്ത്രി പറഞ്ഞു.