ഐക്യ പെന്തക്കോസ്ത് കൺവൻഷൻ

ഐക്യ പെന്തക്കോസ്ത് കൺവൻഷൻ

കൺവൻഷൻ പാസ്റ്റർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ഉണർവ്വ്-2024 വേൾഡ് പെന്തക്കോസ്ത് കോൺഫറൻസ് ഇന്നു വൈകുന്നേരത്തോടെ ആരംഭിച്ചു. ഐപിസി മുൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ഉത്ഘാടനം ചെയ്തു. ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ യോഗങ്ങൾ നടക്കും. ദിവസവും രാവിലെ 5 മുതൽ പ്രഭാത പ്രാർത്ഥനയോടെ ആരംഭിക്കുന്ന വിവിധ പ്രാർത്ഥനാ യോഗങ്ങൾ, പകൽ മീറ്റിംഗുകൾ ഫയർ കോൺഫറൻസ്, വൈകിട്ട് 5 മണി മുതൽ വിവിധ സംഗീത ബാന്റ്കളുടെ ഗാനശുശ്രൂഷ, 7 മണി മുതൽ 8.30 വരെ രാത്രി യോഗങ്ങൾ എന്നിവ നടക്കും. അറുപതിൽപരം കൃപാവര പ്രാപ്തരായ കർതൃ ഭൃത്യന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.