യു.കെ മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ പ്രാർത്ഥനാ സംഗമം

യു.കെ മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ പ്രാർത്ഥനാ സംഗമം

ഇംഗ്ലണ്ട് : മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു.കെയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ ഏഴ് റീജിയനുകളിൽ വെച്ച് നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം 2024 ജൂൺ 8 ശനിയാഴ്ച രാവിലെ 11:00 മണി മുതൽ വൈകിട്ട് 02:00 മണിവരെ അഗാപ്പെ ക്രൈസ്റ്റ് ചർച്ചിന്റെ ആഭിമുഖത്തിൽ ലിവർപൂളിൽവെച്ചു നടക്കും. MPA-UKയുടെ പ്രസിഡണ്ട് പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പ്രയർ കോ–ഓർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. ലിവർപൂൾ ഏരിയ കോഓർഡിനേറ്റർ ബ്രദർ ക്ലമന്റ് മാത്യു മീറ്റിംഗുകളുടെ ക്രമീകരണങ്ങൾ നിർവ്വഹിക്കും.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ പി. സി സേവ്യർ (ജോയന്റ് സെക്രട്ടറി), പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവരും മറ്റ് കർത്തൃദാസന്മാരും പങ്കെടുക്കും. രാജ്യത്തിന്റെ ഉണർവ്വിനും പട്ടണങ്ങളുടെ വിടുതലിനുമായി ക്രമീകരിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാ ദൈവദാസന്മാരും ദൈവജനവും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും മീറ്റിങ്ങിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഏരിയ കോഓർഡിനേറ്റർ ബ്രദർ ക്ലമന്റ് മാത്യുമായി ബന്ധപ്പെടുക. 07735800383