ദേശീയ പതാകയെ സല്യൂട്ട് ചെയ്യാതെ സ്കൂൾ പ്രിൻസിപ്പൽ

ദേശീയ പതാകയെ സല്യൂട്ട് ചെയ്യാതെ സ്കൂൾ പ്രിൻസിപ്പൽ

ധർമ്മപുരി/തമിഴ്നാട്: ക്രിസ്ത്യാനിയായതിനാൽ ത്രിവർണ പതാകയെ വന്ദിക്കാതെ സ്ക്കൂൾ പ്രിൻസിപ്പൽ. തന്റെ മതവിശ്വാസമനുസരിച്ച് പതാകയെ വന്ദിക്കുന്നത് അനുവദനീയമല്ലെന്നു പറഞ്ഞാണ് പ്രിൻസിപ്പൽ തമിഴ് സെൽവി ത്രിവർണ പതാകയെ സല്യൂട്ട് ചെയ്യാൻ വിസമ്മതിച്ചത്. വിഷയം കൂടുതൽ സജീവമായതോടെ മുഖ്യ വിദ്യാഭ്യാസ ഓഫീസർ അന്വേഷണം ആരംഭിച്ചു.തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചാണ് ദേശീയ പതാക ഉയർത്താനും പതാകയെ വന്ദിക്കാനും പ്രിൻസിപ്പൽ തയ്യാറാകാഞ്ഞത്. തന്റെ മതവിശ്വാസം അതിന് അനുവദിക്കുന്നില്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം. പതാക ഉയർത്താൻ പ്രിൻസിപ്പൽ വിസമ്മതിച്ചതിനെത്തുടർന്ന് അസിസ്റ്റന്റ് ഹെഡ്മാസ്റ്ററാണ് പതാക ഉയർത്തിയത്. തമിഴ്സെൽവി ഈ വർഷം വിരമിക്കാനിരിക്കുകയാണ്. ആഗസ്റ്റ് 15 ന് അവരെ ആദരിക്കുന്ന ചടങ്ങും ക്രമീകരിച്ചിരുന്നു. മുമ്പും തമിഴ്‌സെൽവി ദേശീയ പതാക ഉയർത്താനും പതാകയെ അഭിവാദ്യം ചെയ്യാനും വിസമ്മതിച്ചിരുന്നുവെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ദേശീയ പതാക ഉയർത്താത്തതുകൊണ്ടോ അതിനെ അഭിവാദ്യം ചെയ്യാത്തതുകൊണ്ടോ പതാകയോട് അനാദരവില്ല. “ഞങ്ങൾ ദൈവത്തെ മാത്രമേ വന്ദിക്കുന്നുള്ളൂ, മറ്റാരെയും ഞങ്ങൾ വന്ദിക്കുന്നില്ല, ഞങ്ങൾ പതാകയെ ബഹുമാനിക്കുന്നു, പക്ഷേ ഞങ്ങൾ ദൈവത്തെ മാത്രമേ വന്ദിക്കുകയുള്ളു” എന്നായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം. സംഭവം കത്തിപ്പടരുകയും ധർമ്മപുരി ചീഫ് എഡ്യൂക്കേഷൻ ഓഫീസർക്ക് (സിഇഒ) പരാതി നൽകുകയും ചെയ്തു. മുൻ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ അവധിയെടുത്തെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി, അസുഖത്തിന്റെ പേരിൽ അവർ പ്രോഗ്രാമിന് സ്കൂളിൽ എത്തിയിരുന്നില്ലെന്നും പ്രിൻസിപ്പലിനെതിരെ പരാതി ഉയർന്നിട്ടുണ്ട്.

News Courtesy: Zee News