കൺവൻഷൻ
കോട്ടയം : കാനം കേന്ദ്രമായി പ്രവർത്തിക്കുന്ന ദി പവർ മിനിസ്ട്രി ഓഫ് ഫുൾ ഗോസ്പൽ ചർച്ച് 25-ാമത് കൺവൻഷൻ ഡിസംബർ 17 മുതൽ 21 വരെ പുളിക്കൽ കവല ചെല്ലിമറ്റം കടുവുംഭാഗം പുരയിടത്തിൽ നടക്കും. പാസ്റ്റർ ജോൺസൺ മാത്യു (ഐപിസി ഇൻഡോർ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ പി.സി ചെറിയാൻ, കെ. ജെ തോമസ് കുമളി, അനീഷ് കാവാലം, അജി ആൻ്റണി, സജോ തോണിക്കുഴിയിൽ തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ റ്റി.എസ് ജോർജ് കാനം നേതൃത്വം നൽകുന്നു.

