ലഹരിക്കെതിരെ ‘ചുവട്’ പദ്ധതിയുമായി പി.വൈ.പി.എ
കുമ്പനാട്: പി.വൈ.പി.എ വാർഷികത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഒരു ചുവട് മുന്നോട്ട്’ എന്ന പദ്ധതിയുടെ ഭാഗമായി ‘ചുവട് ‘ എന്ന ലഹരി വിരുദ്ധ പ്രചരണ പ്രോഗ്രാമിൻ്റെ സംസ്ഥാന തല ഉദ്ഘാടനവും ഫൗണ്ടേഷൻ ഡേയും നന്ദി പ്രാർത്ഥനാ സംഗമവും ഓഗസ്റ്റ് 30, ഞായറാഴ്ച വൈകുന്നേരം 5ന്
ആലപ്പുഴ ബീച്ചിൽ നടക്കും. സംഘടനയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ മഹാസംഗമത്തിൽ ആയിരക്കണക്കിന് പി.വൈ.പി.എ. പ്രവർത്തകർ അണിനിരക്കും. സഭാനേതാക്കളും, സാമൂഹിക രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും.
സംസ്ഥാന ഭാരവാഹികളായ ജസ്റ്റിൻ നെടുവേലിൽ, സന്ദീപ് വിളമ്പുകണ്ടം, അഡ്വ. ഇവാ. ജോൺലി ജോഷി, ലിജോ സാമുവേൽ, ബേസിൽ ബേബി, മാത്യു വർഗീസ്, ആശിഷ് വർഗീസ്, ഫിന്നി മാത്യു എന്നിവർ നേതൃത്വം നൽകും.
യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാതലത്തിൽ വിവിധ ലഹരിവിരുദ്ധ പ്രവർത്തനങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കും.
🔥 ചുവട് 2026 🔥
ലഹരിക്കെതിരെ ഒരു ചുവട് മുന്നോട്ട്…✊
പി.വൈ.പി.എയുടെ വാർഷികത്തോടനുബന്ധിച്ച്, Foundation Day Thanksgiving Prayer & സംസ്ഥാനതല ലഹരിവിരുദ്ധ പദ്ധതിയുടെ ഉദ്ഘാടനം എന്നിവയുമായി ചരിത്രമാകാൻ ഒരുങ്ങുന്നു ചുവട് 2026!❤️🔥
🎶 സംഗീത ശുശ്രൂഷ
GOSPEL TRAVELER
ബ്രദർ ടിബിൻ തങ്കച്ചൻ & ടീം
📅 നാളെ | ആഗസ്റ്റ് 30, ഞായർ
⏰ വൈകിട്ട് 5:00 മണിക്ക്
📍 ആലപ്പുഴ ബീച്ച്
✨ ആയിരത്തിലധികം പി.വൈ.പി.എ പ്രവർത്തകർ ഒന്നിച്ചുചേരുന്ന മഹാസംഗമം!
പ്രാർത്ഥനയോടെ… പ്രത്യാശയോടെ…
ലഹരിമുക്തമായ ഒരു തലമുറയ്ക്കായി നമുക്കും കൈകോർക്കാം.🤝
📣 എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു…
PYPA KERALA STATE | 2026–2029

