‘തളരരുത്, ഒറ്റക്കല്ല വിശ്വാസ സമൂഹം ഒപ്പമുണ്ട് ‘: പ്രത്യേക സമ്മേളനം

കോട്ടയം: ക്രിസ്തീയ ശുശ്രൂഷയിലിരിക്കെ ദൈവസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർമാരുടെ ഭാര്യമാരുടെയും മക്കളുടെയും പ്രത്യേക സമ്മേളനം ഇന്ന് (ആഗസ്റ്റ് 16 ചൊവ്വ) വൈകിട്ട് ഇന്ത്യൻ സമയം 6.50 ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. ‘തളരരുത്, ഒറ്റക്കല്ല വിശ്വാസ സമൂഹം ഒപ്പമുണ്ട്’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടക്കുന്ന ഈ സമ്മേളനത്തിൽ വിവിധ സഭാ/സംഘടനാ നേതാക്കന്മാർ സംസാരിക്കും. ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബാബു ചെറിയാൻ (പിറവം) മുഖ്യ സന്ദേശം നൽകും. സിസ്റ്റർ ലില്ലീ വർഗ്ഗീസ് IET ഡൽഹി സാന്ത്വന സന്ദേശം പങ്കു വയ്ക്കും. പ്രിയപ്പെട്ടവരുടെ വിയോഗ ദു:ഖത്തിലായിരിക്കുന്ന-വെണ്ണിക്കുളത്ത് വെച്ച് ഉണ്ടായ അപകടം നിമിത്തം നിത്യതയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പാസ്റ്റർ വി.എം. ചാണ്ടിയുടെ സഹധർമ്മിണിയും, ഒപ്പം ശുഭ തുറമുഖമണഞ്ഞ ഫേബ, ബ്ലസി എന്നീ മക്കളുടെ എന്നീ മക്കളുടെ മാതാവുമായ സിസ്റ്റർ ഷാൻ്റി ചാണ്ടി (കട്ടപ്പന), ഏലിയാമ്മ കോശി FTS (മണക്കാല), സരോജം എം. പൗലോസ് (രാമേശ്വരം), മേരി തോമസ് മാത്യൂസ് (ഉദയ്പൂർ), ഡോ. മോളി എബ്രഹാം- ഡൂലോസ് (ആലുവ), ഗായിക നിർമ്മലാ പീറ്റർ (തിരുവല്ല), ബിജി സിസിൽ ചീരൻ തുടങ്ങിയവർ തങ്ങൾ കടന്നുപോയ ദുഷ്കര പാതകളുടെ അനുഭവങ്ങൾ പങ്കു വയ്ക്കും.
ഒത്തുകൂടാനും പരസ്പരം ഭാരങ്ങൾ വഹിക്കാനും സംസാരിക്കാനും ഉള്ള ഒരു വേദിയായി ഇത് മാറും.
Join Zoom
https://us02web.zoom.us/j/86398347707
സൂം ഐഡി: 863 9834 7707
(പാസ്സ്കോഡ് ആവശ്യമില്ല)
Contact: Ph. 9496292764
Pr K K Mathew &
Ph. 94475 45387 K J Job