‘സ്പാർക്ക് പ്ലഗ്’ യൂത്ത് റിട്രീറ്റ്
തിരുവനന്തപുരം : ഗ്ലോബൽ അഡ്വാൻസും ഗ്ലോബൽ സ്പാർക് അലയൻസും എക്സൽ മിനിസ്ട്രീസും കൈകോർക്കുന്ന ‘സ്പാർക്ക് പ്ലഗ്’ തിരുവനന്തപുരത്ത്. ജയ്പ്പൂർ കേന്ദ്രമാക്കി ഭാരതീയ സുവിശേഷീകരണത്തിൽ പങ്കാളിത്തം വഹിക്കുന്ന ഗ്ലോബൽ സ്പാർക് അലയൻസ് സ്ഥാപിതമായി ചുരുങ്ങിയ സമയത്തിനുള്ളിൽ ജയ്‌പൂർ, ഗോവ, ലഖ്‌നൗ, തിരുവനന്തപുരം മുതലായ പട്ടണങ്ങളിൽ സുവിശേഷകന്മാർക്കു നേതൃത്വ പരിശീലന പരിപാടികളും യുവാക്കൾക്കായി ക്യാമ്പുകളും നടത്തി സുവിശേഷീകരണ രംഗത്ത് അതിശക്തമായ മുന്നേറ്റം നടത്തി വരുന്നു. പാസ്റ്റർ സുജിത് എം. സുനിൽ നേതൃത്വം കൊടുക്കുന്ന ഗ്ലോബൽ സ്പാർക്ക് അലയൻസും ഗ്ലോബൽ അഡ്വാൻസും സംയുക്തമായി നടത്തുന്ന ‘സ്പാർക്ക് പ്ലഗ്’ ഏകദിന യൂത്ത് റിട്രീറ്റ് 2022 ജൂലൈ 23 ശനിയാഴ്ച രാവിലെ 09.00 മുതൽ തിരുവനന്തപുരം നാലാഞ്ചിറ ഐ.പി.സി ജയോത്സവം ചർച്ചിൽ വച്ച് നടക്കും. പാസ്റ്റർ സുജിത് എം. സുനിലിനെ കൂടാതെ പാസ്റ്റർ ബിനു വടശ്ശേരിക്കര, പാസ്റ്റർ ഷിബു ജോൺ, ഇമ്മാനുവേൽ കെ. ബി, ടിനു യോഹന്നാൻ എന്നീ അനുഗ്രഹീതരായ ദൈവഭൃത്യന്മാരും വചന ശുശ്രൂഷ നിർവ്വഹിക്കും. സംഗീതരംഗത്ത് ക്രൈസ്തവ കൈരളിയുടെ വരദാനം വി. ജെ ട്രാവൻ നയിക്കുന്ന സംഗീത ശ്രുശ്രൂഷയും ഹൃദയ സ്പർശിയായ അനുഭവ സാക്ഷ്യങ്ങളും ഈ സമ്മേളനത്തിന്റെ പ്രത്യേകതകളാണ്. തിരുവനന്തപുരത്തും പരിസരങ്ങളിലുമുള്ള യുവജനങ്ങളെ സഭാവിഭാഗ വ്യത്യാസമില്ലാതെ സ്പാർക്ക് പ്ലഗ്ഗിലേക്കു ഹൃദയപ്പൂർവ്വം സ്വാഗതം ചെയ്യുന്നു.
https://bit.ly/sparkevents-apr2022
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : പാസ്റ്റർ ജിബിൻ കോട്ടൂർ +91 9633148305;. ജിബിൻ ജോസ് +91 9633897698;. ജോസ് ലാൽ +91 7034177000;. ഫെലിക്സ് +91 8086004956;. സുമിൻ +91 99958 81261 കോശി വൈദ്യൻ +91 9496370883

