ശാരോൻ റൈറ്റേഴ്സ് ഫോറം പുറത്തിറക്കുന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ന്
തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറം പ്രസിദ്ധീകരിക്കുന്ന ‘യേശുവിൻ കൂടെ’ എന്ന പ്രതിദിന ധ്യാന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്നു നടക്കും. സൂം പ്ലാറ്റ്ഫോമിൽ രാത്രി 9 മണിക്കു നടക്കുന്ന മീറ്റിംഗിൽ സഭാ പ്രസിഡന്റ് റവ. ജോൺ തോമസ് ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിക്കും. സഭാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ പങ്കെടുക്കും. നാളെ മുതൽ സഭയുടെ എല്ലാ റീജിയനുകളിലും സെന്ററുകളിലും ഗ്രന്ഥം ലഭ്യമാക്കുമെന്ന് റൈറ്റേഴ്സ് ഫോറം ചെയർമാൻ പാസ്റ്റർ സാം റ്റി. മുഖത്തല, ജനറൽ സെക്രട്ടറി അനീഷ് കൊല്ലംകോട് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ബിജു ജോസഫ്, ഫോൺ: 999-569-5573.
ZOOM Meeting ID : 7459480346
Passcode : 123

