ജനറൽ കൺവൻഷൻ

ജനറൽ കൺവൻഷൻ

തിരുവല്ല: സംസ്ഥാനത്തെ പെന്തക്കോസ്ത് സഭകളുടെ ജനറൽ കൺവൻഷനുകൾക്ക് തുടക്കം കുറിച്ച് ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 1 മുതൽ 7 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും. ‘നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സും ഈ കാലത്തിലെ കഷ്ടങ്ങളും’ എന്നതാണ് കൺവൻഷൻ തീം. വചന പ്രഘോഷണങ്ങളെ കൂടാതെ ധ്യാനയോഗങ്ങൾ, ബൈബിൾ സ്റ്റഡി, മിഷൻ-വനിതാ സമ്മേളനങ്ങൾ, പാസ്റ്റേഴ്സ് കോൺഫറൻസ്, കാത്തിരിപ്പ് യോഗം, സി.ഇ.എം-സണ്ടേസ്കൂൾ സംയുക്ത സമ്മേളനങ്ങൾ, സ്നാനം, തിരുവത്താഴ ശുശ്രൂഷ, സംയുക്ത സഭായോഗം തുടങ്ങിയവ നടക്കും. ശാരോൻ ക്വയർ ഗാന ശുശ്രൂഷ നയിക്കും.