ക്രിസ്മസ് സന്ദേശ യാത്ര

ക്രിസ്മസ് സന്ദേശ യാത്ര

വാർത്ത: കെ.ജെ.ജോബ് വയനാട്

വയനാട്-നീലഗിരി: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ യേശുക്രിസ്തുവിന്റെ ജനനം-സന്ദേശ യാത്ര എന്ന പേരിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലും നീലഗിരി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും സന്ദേശ പ്രചരണവും ഭവന സന്ദർശനവും ലഘുലേഖ വിതരണവും നടന്നു. രാജാക്കാട് ഏയ്ഞ്ചൽ ഗോസ്പൽ ടീം & സിംഗേഴ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

പാസ്റ്റർമാരായ എൽദോ പി. ജോസഫ്, കെ. ജെ. ജോബ്, എം. ജെ. വർഗീസ്, അഖിൽ കെ. അനിൽ, ജോബി ജോൺ, തിമോത്തി ദത്തൻ, റിവിൻ റോയ് വർഗീസ്, ജോബി ജോൺ, എൽദോ പീറ്റർ, ബ്രദർ മെബിൻ ബിജു, സാം ദാനിയേൽ, രാജാക്കാട് എയ്ഞ്ചൽ ഗോസ്പൽ ടീം അംഗങ്ങളായ പാസ്റ്റർമാരായ ഷാജി കെ. സി., ജോയ് മാത്യു, പീറ്റർ വി.പി., ജോൺസൺ ജോസഫ്, സന്തോഷ് പി. പി. തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി .

വയനാട് ജില്ലയിലെ കൊമ്മയാട്, സീതാമൗണ്ട് തുടങ്ങിയ സ്ഥലങ്ങളിലും നീലഗിരി ജില്ലയിൽ എരുമാട്, ഊട്ടി, അറവങ്ങാട് എന്നിവിടങ്ങളിലും ആണ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചത്. സായാഹ്നങ്ങളിൽ ഗാനാലാപനത്തോടെ ഭവനങ്ങൾ സന്ദർശിക്കയും പകൽ പൊതു പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു. രാത്രിയിൽ പോലും ആളുകൾ സംഘത്തെ സ്വീകരിക്കാൻ വീടുകളിൽ ലൈറ്റുകൾ ഓണാക്കി താല്പര്യത്തോടെ കാത്തിരിക്കുന്നതും പ്രഭാഷണങ്ങളും പാട്ടുകളും ശ്രദ്ധിക്കുന്നതും ഹൃദ്യ ദൃശ്യമായിരുന്നു.

ക്രിസ്തുമസ് യൂണിഫോമും സാന്താക്ലോസും ഇല്ലാതെയുള്ള ക്രിസ്തുമസ് സന്ദേശ യാത്ര നേരിൽ കണ്ടവരിൽ കൗതകമുണർത്തി. ഗോസ്പൽ പായ്ക്കറ്റും, പുതിയ നിയമവും, സഭയുടെ പേര് പ്രിന്റ് ചെയ്ത കലണ്ടറും എല്ലാ ഭവനങ്ങളിലും സമ്മാനമായി നൽകി.