കൺവൻഷൻ
വയനാട്/പുൽപ്പള്ളി : സീതാ മൗണ്ട് ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെയും വോയിസ് ഓഫ് ക്രൈസ്റ്റ് മിനിസ്ട്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരോത്പാദക കേന്ദ്രത്തിന് സമീപമുള്ള ഗ്രൗണ്ടിൽ 2026 ഫെബ്രുവരി 10 മുതൽ 12 വരെ കൺവെൻഷനും സംഗീതവിരുന്നും നടക്കും. ദിവസവും വൈകിട്ട് അഞ്ചര മുതൽ വോയിസ് ഓഫ് ക്രൈസ്റ്റിന്റെ ഗാനശുശ്രൂഷയോടെ ആരംഭിക്കും. പാസ്റ്റർമാരായ സാം തോമസ്, തോമസ് ജോൺ, റെജി കുമ്പഴ എന്നിവർ പ്രസംഗിക്കും.
ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ അസോസിയേറ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ. ജെ. ജോബ് ഉദ്ഘാടനം ചെയ്യും. സഭാ ശുശ്രൂഷകൻ പാസ്റ്റർ എം. ജെ. വർഗീസ് നേതൃത്വം നൽകും.
വിവരങ്ങൾക്ക് ഫോൺ: 9446542261
വാര്‍ത്ത : Joby E.T മാനന്തവാടി

