ശാരോൻ ഫെലോഷിപ് ചർച്ച് ഡൽഹി സോൺ ‘മിഷൻ ചലഞ്ച്’ ആത്മീയ സംഗമം

ശാരോൻ ഫെലോഷിപ് ചർച്ച് ഡൽഹി സോൺ ‘മിഷൻ ചലഞ്ച്’ ആത്മീയ സംഗമം

ന്യൂഡൽഹി: ശാരോൻ ഫെലോഷിപ് ചർച്ച്ഡൽഹി സോണിന്റെ “മിഷൻ ’21” ആത്മീയ സംഗമം ജനുവരി 24-ന് വൈകിട്ട് 6 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. സഭയുടെ ഡൽഹി സോൺ പ്രവർത്തനം തുടങ്ങിയിട്ട് നാൽപ്പത്തിയഞ്ചിൽ പരം വർഷങ്ങൾ പിന്നിടുകയാണ്. ഡൽഹി കൂടാതെ ഇതര സംസ്ഥാനങ്ങളിലും മലയാളികളുടെയും തദ്ദേശീയരുടെയും ഇടയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ ഇടയായി. കഴിഞ്ഞ ദീർഘ വർഷങ്ങൾ നടത്തിയ ദൈവത്തിന് നന്ദി അർപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ‘മിഷൻ ചാലഞ്ച് ’21 ആത്മീയ സംഗമം’ നടത്തുന്നത്. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) മുഖ്യപ്രഭാഷണം നടത്തും. സയോൺ സിംഗേഴ്സ് വെണ്ണിക്കുളം ഗാനശുശ്രൂഷ നിർവഹിക്കും.
ZOOM ID : 2779985367
Passcode: SFCDZ21
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ജോൺ തോമസ്
ഫോൺ: 8377002323, 9718473553.