ജനറൽ കൺവൻഷൻ

ജനറൽ കൺവൻഷൻ

തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 30 മുതൽ ഡിസംബർ 4 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും. സഭയുടെ ഇന്റർനാഷനൽ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. ‘സമയം അടുത്തിരിക്കുന്നു’ എന്നതാണ് കൺവൻഷൻ തീം. ശാരോൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പൊതുയോഗങ്ങൾ, ശുശ്രൂഷക സമ്മേളനം, സി.എം.-സണ്ടേസ്കൂൾ-വനിതാ സമാജം സമ്മേളനങ്ങൾ, സ്നാനം, തിരുവത്താഴ ശുശ്രൂഷ എന്നിവ കൺവൻഷനോടനുബന്ധിച്ചു നടക്കും.