സ്വവർഗ്ഗ വിവാഹം : സുപ്രീം കോടതിയിൽ പുന:പരിശോധനാ ഹർജി

സ്വവർഗ്ഗ വിവാഹം : സുപ്രീം കോടതിയിൽ പുന:പരിശോധനാ ഹർജി

ന്യൂഡൽഹി : സ്വവർഗ വിവാഹത്തിനെതിരായ സുപ്രിം കോടതി ഭരണഘടന ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധനാ ഹർജി. രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന ഒക്ടോബർ 17-ാം തീയതിയിലെ സുപ്രീം കോടതി വിധിക്കെതിരെയാണ് പുനഃപരിശോധനാ ഹർജി. ഭൂരിപക്ഷ വിധിയിൽ പ്രഥമദൃഷ്ട്യാ പിശകുണ്ട് എന്നും വിധി വൈരുദ്ധ്യമാണെന്നുമാണ് ഹരജിക്കാരിൽ ഒരാളായ ഉദിത് സൂദ് സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. കോടതി വിധി സ്വയം വിരുദ്ധവും പ്രത്യക്ഷത്തിൽ അന്യായവുമാണ് -ഹർജിയിൽ പറയുന്നു.