സംസ്കാരം നടന്നു

വടക്കഞ്ചേരി: ഇന്നലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാലക്കുഴി പാറേപ്പുരയ്ക്കൽ ഫ്രെഡി മാമ്മന്റെ (തങ്കച്ചൻ) സംസ്കാര ശുശ്രൂഷ ഐ.ആർ.എ സഭാ സെമിത്തേരിയിൽ ഇന്നു രാവിലെ 11 മണിക്ക് നടന്നു. രാവിലെ 9.30 മുതൽ ZOOM-ലൂടെ നടന്ന ‘ഹോം ഗോയിംഗ്’ ശുശ്രൂഷയിൽ ഐ.ആർ.എ. പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി വചന ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർമാരായ ജേക്കബ് ജോർജ്, തോമസ് വർഗീസ് (കഞ്ചിക്കോട്), സന്തോഷ്, പ്രദീപ് (മണ്ണാർക്കാട്), ഷിന്റോ വർഗീസ് തുടങ്ങിയവർ അനുശോചനം അറിയിച്ചു. ZOOM-ലൂടെയുള്ള ശുശ്രൂഷകൾക്ക് പാസ്റ്റർ പി.സി. ജേക്കബും (ഐ.ആർ.എ. ജന: സെക്രട്ടറി) ഭവനത്തിലെയും സെമിത്തേരിയിലെയും ശുശ്രൂഷകൾക്ക് പാസ്റ്റർ പി.ജെ. മാനുവേലും നേതൃത്വം നൽകി. സന്തപ്ത കുടുംബാംഗങ്ങളെ ദൈവമക്കൾ പ്രാർത്ഥനയിൽ ഓർക്കുക.