‘ശാലോം ബുക്ക് സ്റ്റോർ’ കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു

‘ശാലോം ബുക്ക് സ്റ്റോർ’ കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്: വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, പാട്ടുപുസ്തകങ്ങൾ, ക്രൈസ്തവ പുസ്തകങ്ങൾ, പഠന പുസ്തകങ്ങൾ തുടങ്ങിയവയുടെ ശേഖരവുമായി കോഴിക്കോട്ട് പുതിയൊരു ക്രിസ്ത്യൻ ബുക്ക് സ്റ്റാൾ ആരംഭിച്ചിരിക്കുന്നു. പാളയം ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തനമാരംഭിച്ച ‘ശാലോം ബുക്ക് സ്റ്റോറി’ൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലുള്ള ബൈബിളുകളും മറ്റ് പുസ്തകങ്ങളും വാക്യ ബോർഡുകൾ, അലങ്കാര വസ്തുക്കൾ, ഗിഫ്റ്റ് ഐറ്റംസ് എന്നിവയും ഇവിടെ ലഭ്യമാണ്. പാസ്റ്റർമാരായ ബാബു ഏബ്രഹാം, റ്റി.സി. വർഗീസ്, ഷാജി ആന്റണി, ജോസ് മോൻ, ഫാദർ ബാബു കുമരകുടിയൻ, റോയ് മാത്യു ചീരൻ തുടങ്ങിയവർ പങ്കെടുത്തു. പാസ്റ്റർ ജോണി ജോസഫ് നേതൃത്വം നൽകി.
വിവരങ്ങൾക്ക് ഫോൺ: 9400536699
(Pr.Johny Joseph).