പരസ്യ യോഗങ്ങളും കൺവൻഷനും

പരസ്യ യോഗങ്ങളും കൺവൻഷനും

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15-ന് പരസ്യ യോഗങ്ങളും മുറ്റത്ത് കൺവൻഷനും നടക്കും. ആനിക്കാട്, പാടിമൺ ഐ.ആർ.എ സഭകളുടെ പരിസര സ്ഥലങ്ങളിൽ രാവിലെ 9 മുതലാണ് പരസ്യ യോഗങ്ങൾ.

വൈകുന്നേരം 6 മണിക്ക് പാടിമൺ-പേക്കാവിൽ നടത്തുന്ന മുറ്റത്തു കൺവൻഷനിൽ പാസ്റ്റർ അനീഷ് ചെങ്ങന്നൂർ പ്രസംഗിക്കും. റിവൈവൽ സിംഗേഴ്സ് ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർ ജോൺ ജോസഫ് (ആർ.വൈ.എം പ്രസിഡൻ്റ്), ബ്രദർ ഷിനു ജേക്കബ് (സെക്രട്ടറി), പാസ്റ്റർ എഡ്വിൻ സണ്ണി, പാസ്റ്റർ ജേക്കബ് ദാനിയേൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു.