ആത്മീയ സംഗമം

ആത്മീയ സംഗമം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 വെള്ളിയാഴ്ച ഓൺലൈനിൽ ആത്മീയ സംഗമം നടക്കും. രാത്രി 8 മണി മുതൽ 9 മണി വരെ ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ റവ. മാത്യൂസ് ഇട്ടി വചന സന്ദേശം നൽകും. പ്രായ ഭേദമെന്യേ ആർക്കും പങ്കെടുക്കാം. ആർ.വൈ.എം പ്രസിഡന്റ് പാസ്റ്റർ എഡ്വിൻ സണ്ണി, സെക്രട്ടറി ബ്രദർ ഷിനു ജേക്കബ് എന്നിവർ നേതൃത്വം നൽകും.