സുവിശേഷ യോഗം

സുവിശേഷ യോഗം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെൻ്റിൻ്റെയും ഇവാഞ്ചാലിസം ബോർഡിൻ്റെയും സംയുക്താഭിമുഖ്യത്തിൽ  പരസ്യയോഗങ്ങളും സുവിശേഷ യോഗവും ഇന്നു നടക്കും. രാവിലെ 10 മുതൽ കോട്ടയം  ഇല്ലിവളവ് ഐ.ആർ.എ സഭയുടെ സമീപ പ്രദേശങ്ങളിൽ നടത്തുന്ന പരസ്യ യോഗങ്ങൾക്കുശേഷം വൈകിട്ട് വാഴൂർ 15-ാം മൈൽ ഐ.ആർ.എ ബേർ ശേബാ  ചർച്ച് ഹാളിൽ നടക്കുന്ന സുവിശേഷ യോഗത്തിൽ പാസ്റ്റർ അജി ആൻ്റണി പ്രസംഗിക്കും. പാസ്റ്റർ എഡ്വിൻ തങ്കച്ചൻ (ആർ.വൈ.എം പ്രസിഡൻ്റ്), ബ്രദർ ഷിനു ജേക്കബ് (സെക്രട്ടറി), പാസ്റ്റർമാരായ സാബു എം. ജോസഫ്, ഒ.എം ജോർജ്, ജോൺ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകുന്നു.