വനിതാ സമ്മേളനം
കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഹോദരിമാരുടെ കൂട്ടായ്മയായ റിവൈവൽ വിമൻസ് മൂവ്മെന്റിന്റെ ഈ വർഷത്തെ പ്രഥമ സമ്മേളനം ഫെബ്രുവരി 11 ശനിയാഴ്ച രാവിലെ 10 മുതൽ വേളൂർ ഐ.ആർ.എ സഭയിൽ നടക്കും. സിസ്റ്റർ ലീലാമ്മ ദാനിയേൽ (പ്രസിഡന്റ്), സിസ്റ്റർ ഷിനി ജോൺ (സെക്രട്ടറി), സിസ്റ്റർ ജോയമ്മ സാബു (ട്രഷറർ) എന്നിവർ നേതൃത്വം നൽകും. പ്രാർത്ഥന, വചന ശുശ്രൂഷ, ഈ വർഷം നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള ചർച്ച തുടങ്ങിയവ ഉണ്ടായിരിക്കും.

