കൺവൻഷൻ

കൺവൻഷൻ

ഉദയ്പൂർ: രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ച് 59-ാമത് വാർഷിക കൺവൻഷൻ ഒക്ടോബർ 7 മുതൽ 9 വരെ സഭാ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ ഹെൻറി സാംസൺ (ലഖ്നൗ) പ്രസംഗിക്കും. ആർ. പി. സി ക്വയർ ഗാനശുശ്രൂഷ നയിക്കും. കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡോ.തോമസ് മാത്യൂസ് 1963-ൽ ഒരു ചെറിയ വാടക മുറിയിൽ ആരംഭിച്ച പ്രാർത്ഥനാ കൂട്ടമാണ് ഇന്ന് 900-നടുത്ത് വിശ്വാസികളുള്ള സഭയായി വളർന്നത്. രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ചിന്റെ കീഴിൽ ഡോ.തോമസ് മാത്യൂസ് ആരംഭിച്ച ഫിലഡൽഫ്യാ ഫെലോഷിപ് ചർച്ച് ഓഫ് ഇന്ത്യാ പ്രസ്ഥാനത്തിന് വിവിധ സംസ്ഥാനങ്ങളിലായി 1600-ൽ പരം പ്രാദേശിക സഭകളുണ്ട്.