ആർ.ഡബ്ല്യു.എം സമ്മേളനം

ആർ.ഡബ്ല്യു.എം സമ്മേളനം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി വനിതാ വിഭാഗമായ റിവൈവൽ വിമെൻസ് മൂവ്മെന്റ് സമ്മേളനം ഏപ്രിൽ 12 ശനിയാഴ്ച പാസ്റ്റർ ഷിബു ജോസഫ് നേതൃത്വം നൽകുന്ന ഐ.ആർ.എ എഴുമറ്റൂർ മിഷൻ സെൻ്ററിൽ നടന്നു. സിസ്റ്റർ ശാന്തമ്മ ഏഡ്വിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിസ്റ്റർ സുജ ശശി സങ്കീർത്തനം വായിച്ചു. നമ്മുടെ ജീവിത പ്രതിസന്ധികളിൽ കർത്താവ് നമ്മോടു കൂടെ ഉണ്ടെന്ന് ശാന്തമ്മ എഡ്വിൻ  അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

മദ്ധ്യസ്ഥ പ്രാർത്ഥന, വചന ശുശ്രൂഷ, തുടർപ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള ചർച്ച എന്നിവ നടന്നു. സെക്രട്ടറി ഷിനി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ ബിജിലി പോൾ സ്വാഗതവും കുഞ്ഞൂഞ്ഞമ്മ തോമസ് നന്ദിയും പറഞ്ഞു. പാസ്റ്റർ ജോൺ ജോസഫ് സമാപന പ്രാർത്ഥന നടത്തി.