ക്രൈസ്തവർക്കെതിരെയുള്ള അതിക്രമം

ക്രൈസ്തവർക്കെതിരെയുള്ള അതിക്രമം

സഭാ/സംഘടനാ പ്രതിനിധികൾ ഡൽഹിയിൽ പത്രസമ്മേളനം നടത്തുന്നു

ഡൽഹി: രാജ്യത്തെ ക്രൈസ്തവർക്ക് കേന്ദ്ര സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകളുടെ സമരം നാളെ ഡൽഹിയിൽ. ക്രൈസ്തവർക്കെതിരേ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തരം നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമ്മേളനം നാളെ (ഫെബ്രുവരി19) ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കും. രാവിലെ 10 മുതൽ 4 മണി വരെ നടക്കുന്ന സമരത്തിൽ ഡൽഹി എൻസി ആറിലെ കത്തോലിക്ക, മർത്തോമാ, പെന്തെക്കോസ്ത്, യാക്കോബായ സഭകൾ തുടങ്ങി 79 സഭാ/സംഘടനകളാണ് പ്രതിഷേധ സമ്മേളനത്തിലും സമാധാന റാലിയിലും പങ്കെടുക്കുന്നത്. ക്രൈസ്തവർ ഇരയായ അക്രമ സംഭവങ്ങളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലെന്നും വൈദികർക്കു നേരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും കള്ളക്കേസ് എടുക്കുന്നു എന്നുമാണ് സഭകളുടെ പരാതി. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ലോക്സഭാ സ്പീക്കർക്കും നിവേദനം സമർപ്പിക്കും.