നിത്യതയിൽ

നിത്യതയിൽ

സൂററ്റ്/ഗുജറാത്ത്: സൂററ്റിലെ യുണെറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് ഫെലോഷിപ്പ് (യുപിസിഎഫ്) പ്രസിഡണ്ട്‌ പാസ്റ്റർ പോൾ പാണ്ടി (65) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുംബയിൽ കൃപാസനം സഭയിൽ പ്രസംഗിക്കാൻ തയ്യാറാകുമ്പോൾ ഹൃദയാഘാതമുണ്ടായതിനെ തുടർന്നായിരുന്നു മരണം. കൃപാസനം സഭകളുടെ സീനിയർ പാസ്റ്ററും സൂററ്റ് കൃപാസനം സഭാ ശുശ്രൂഷകനുമാണ്. തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം ദീർഘ വർഷങ്ങളായി സൂററ്റ് പട്ടണത്തിൽ കർതൃശുശ്രൂഷയിലാണ്. മൃതദേഹം ജനുവരി 1 തിങ്കളാഴ്ച സൂറത്തിൽ കൊണ്ടുവരുന്നതും നാളെ (ജനുവരി 2 ചൊവ്വ) സൂററ്റ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്. ഭാര്യ : പാകിയാതായ്. മകൻ : ഇവാ. മിറക്കിൾ ഐസക്.