നിത്യതയിൽ
വയനാട്: തൃശ്ശിലേരി ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് അംഗം കോട്ടയിൽ പാസ്റ്റർ ക്ലീറ്റസ് തോമസ് (59) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നു തലശേരി മലബാർ ക്യാൻസർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്കാരം മെയ് 8 തിങ്കളാഴ്ച. കൊയിലേരി താന്നിക്കലിലുള്ള ഭവനത്തിലെ ശുശ്രുഷകൾ രാവിലെ 8 മണിക്ക് ആരംഭിച്ച് 12 മണിക്ക് തൃശ്ശിലേരി പള്ളിക്കവലയിലുള്ള സെമിത്തേരിയിൽ ഭൗതിക ശരീരം അടക്കം ചെയ്യും. മാനന്തവാടി ടൗണിൽ സ്വതന്ത്ര സഭാ ശുശ്രൂഷകനായിരുന്നു പാസ്റ്റർ ക്ലീറ്റസ്. പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരിയിലെ പഠനശേഷം ചില വർഷങ്ങൾ ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻ്റെ പ്രവർത്തകനായിരുന്നു. ഭാര്യ: താന്നിക്കൽ മിനി. മക്കൾ : അക്സാ, അലൻ (വിദ്യാർത്ഥികൾ). സന്തപ്ത കുടുംബാംഗങ്ങളെ ദൈവജനം പ്രാർഥനയിൽ വഹിക്കുക.

