നിത്യതയിൽ

നിത്യതയിൽ

കറുകച്ചാൽ: ചമ്പക്കര പ്ലാവുങ്കൽ പരേതരായ മത്തായി-അന്നമ്മ ദമ്പതികളുടെ മകനും ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ ജ്യേഷ്ഠ സഹോദരനുമായ പി.എം യേശുദാസ് (76) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

മംഗലാപുരം ബൽത്തങ്ങാടിയിൽ മകൻ ജൂബിയോടൊപ്പം ചില മാസങ്ങളായി ശാരീരിക ക്ലേശങ്ങളാൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജൂബി യേശുദാസ്, ജാൻസി. മരുമക്കൾ: ജോയി മൂലമറ്റം, ശാന്തി ജൂബി (പൂക്കോട്ടിൽ, വയനാട്). കൊച്ചു മക്കൾ: ജോഷ്, ജോബിൻ, ജോയൽ.

കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഇന്ത്യാ റിവൈവൽ അസംബ്ലിയും ക്രിസ്റ്റ്യൻ ഫോക്കസും പങ്കു ചേരുന്നു… ക്രിസ്തീയ പ്രത്യാശയിൽ കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.