പ്രാർത്ഥനാ സംഗമം

മസ്കറ്റ്: ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 40-ാമത് പ്രാർത്ഥനാ സംഗമം ഒക്ടാബർ 19 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. ക്രൈസ്തവ സംവാദ രംഗത്ത് ഈ കാലഘട്ടത്തിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന ബ്രദർ ആശേർ ജോൺ തൻ്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും മുഖ്യസന്ദേശം നൽകുകയും ചെയ്യും. കൂടാതെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
2021 ജൂലൈ മുതൽ മുടക്കം കൂടാതെ സൂം മീഡിയായിൽ നടന്നു വരുന്ന ഈ കൂട്ടായ്മ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ മുഖാന്തരമായിക്കൊണ്ടിരിക്കുന്നു.
ID : 828 3015 0680
Password :amen