പ്രാർത്ഥനാ സമ്മേളനം

തൃശ്ശൂർ: ചാലക്കുടി ഡെലിവറൻസ് പ്രെയർ സെൻ്റർ ഫോർ നേഷൻസിൻ്റെയും ഇതര ക്രിസ്തീയ പ്രാർത്ഥനാ കൂട്ടായ്മകളുടെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 4-ന് ചാലക്കുടി ഹാർട്ട്ലാൻഡ് കൺവൻഷൻ സെൻ്ററിൽ വച്ച് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ പ്രാർത്ഥനാ സമ്മേളനം നടക്കും. ലോകത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ പീഡനം അനുഭവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുവാൻ കേരളത്തിൻ്റെ എല്ലാ ജില്ലകളിൽ നിന്നും പ്രാർത്ഥനാ പോരാളികൾ സമ്മേളിക്കുന്ന ഈ സംഗമത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.