പ്രാർത്ഥനാ സമ്മേളനം

(വാർത്ത: കെ.ജെ. ജോബ് വയനാട്)
വയനാട്: വയനാടിനു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാ സമ്മേളനം മാനന്തവാടിയിൽ സെപ്റ്റംബർ 23 തിങ്കളാഴ്ച രാവിലെ 10 മുതൽ 1 വരെ കൊയിലേരി താബോർഹിൽ റിവർവ്യൂ റിട്രീറ്റ് സെൻ്ററിൽ നടക്കും. ഡോ. റോയി ചെറിയാൻ (അരിസോണ) പ്രസംഗിക്കും. സഭാ/സംഘടനാ വ്യത്യാസമില്ലാതെ കർത്തൃദാസന്മാർ സംബന്ധിക്കും. പാസ്റ്റർമാരായ ജോയി മുളയ്ക്കൽ, പി.വൈ. ഗീവർഗ്ഗീസ്, വി.സി ജേക്കബ്, കെ.വി. ചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകും.