പ്രാർത്ഥനയ്ക്കു നന്ദി

വയനാട്: രണ്ടു കണ്ണുകൾക്കും കാഴ്ചക്കുറവ് ഉണ്ടായതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശാനുസരണം നവംബർ 23-ന് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനായ തോമാട്ടുചാൽ ഫുൾ ഗോസ്പൽ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഇന്ത്യ ശുശ്രൂഷകൻ പാസ്റ്റർ റ്റി.എം രാജീവ് ദൈവജനത്തിന്റെ പ്രാർത്ഥനയ്ക്കും സഹായ സഹകരണത്തിനും നന്ദി അറിയിച്ചു. ഇടത് കണ്ണിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും നല്ല കാഴ്ച ശേഷി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തോമാട്ടുചാൽ ഭവനത്തിലെത്തിയിട്ടുണ്ട്. രണ്ടാമത്തെ ശസ്ത്രക്രിയ ഡിസംബർ 14-നാണ്. തുടർന്നും ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
ഫോൺ : +91 90486 71099