പ്രാർത്ഥനയ്ക്ക്

ഭുജ്/ഗുജറാത്ത് : ദീർഘ വർഷങ്ങളായി
ഗുജറാത്തിലെ കച്ച് (Kutch) ജില്ലയിലെ ഭുജ് (Bhuj) എന്ന സ്ഥലത്ത് കർത്തൃ ശുശ്രുഷയിൽ ആയിരിക്കുന്ന പാസ്റ്റർ കെ. ബാബു കുഴിക്കാലയിലും ഭാര്യയും വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരിക്കുന്നു. ഭുജിൽ വച്ച് ഇന്നലെ (നവംബർ 8) വൈകിട്ട് 5 മണിക്കായിരുന്നു സംഭവം.
കർത്തൃദാസന്റെ വലത് കാൽ മുറിച്ചു മാറ്റുകയും ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിനും ഭാര്യക്കും വേണ്ടി ദൈവജനത്തിന്റെ അടിയന്തിര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.