‘പ്രാർത്ഥനാ ധ്വനി’ അന്തർദേശീയ വെർച്വൽ കൺവെൻഷൻ

‘പ്രാർത്ഥനാ ധ്വനി’ അന്തർദേശീയ വെർച്വൽ കൺവെൻഷൻ

പാസ്റ്റർ ബെൻസൺ ദാനിയേൽ

ജാംനഗർ (ഗുജറാത്ത്):– 22-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രാർത്ഥനാ ധ്വനിയുടെ അന്തർദേശീയ കൺവെൻഷൻ 2021 ഒക്ടോബർ 18 മുതൽ 20 വരെ (ഇന്ത്യൻ സമയം വൈകിട്ട് 7:30 മുതൽ) സൂം പ്ലാറ്റ് ഫോമിലൂടെ നടക്കും. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ നേതൃത്വം നൽകുന്ന കൺവെൻഷൻ, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ പ്രസിഡന്റ്‌ റവ. ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സജി എബ്രഹാം (കുവൈറ്റ്‌), റെജി ഫിലിപ്പ് (യു എസ് എ), കെ ജെ തോമസ് കുമിളി (കേരള) എന്നീ കർത്തൃദാസന്മാർ ദൈവവചനം സംസാരിക്കും. പ്രാർത്ഥനാ ധ്വനിയുടെ ബഹറിൻ, കുവൈറ്റ്‌, യൂ. കെ സിംഗേഴ്സ് വിവിധ ദിനങ്ങളിൽ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും.”പ്രാർത്ഥനയാൽ കൈതാങ്ങുക” എന്ന ദൈവീക ദർശനത്തോടെ 2000 ഒക്ടോബറിൽ 50 പേരോട് കൂടി തുടക്കം കുറിച്ച പ്രാർത്ഥനാ ധ്വനിയുടെ പ്രവർത്തനത്തിൽ ഇപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നായി 8500 ൽ അധികം പേർ സഹകരിക്കുന്നു. ഈ കോവിഡ് കാലഘട്ടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ചില ദൈവദാസന്മാരുടെ കുടുംബങ്ങൾക്കും, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും പ്രാർത്ഥനാ ധ്വനിയുടെ മിഷൻ ബോർഡിന്റെ നേതൃത്വത്തിൽ എളിയ നിലയിൽ സാമ്പത്തീക കൈത്താങ്ങൽ നൽകുവാൻ ദൈവം അവസരങ്ങൾ ഒരുക്കി. പാസ്റ്റർ ബെൻസൺ ഡാനിയേൽ (ഗുജ്‌റാത്ത്) പ്രാർത്ഥനാ ധ്വനിയുടെ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. 22-ാം വർഷത്തിലേക്കു കാലെടുത്തു വെക്കുവാൻ അവസരം നൽകിയ ദൈവത്തിനു നന്ദിയോടെ സകല മാനവും മഹത്വവും അർപ്പിക്കുന്നതോടൊപ്പം അന്തർ ദേശീയ വെർച്വൽ കൺവെൻഷനിലേക്ക് ഏവരെയും ദൈവനാമത്തിൽ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

Zoom ID:812 8752 1535

Passcode123456

കൂടുതൽ വിവരങ്ങൾക്ക്: +91 9824947019, +965 6993 3110, +973 3346 7440