പ്രാർത്ഥനയും സ്നേഹ സംഗമവും

കോട്ടയം : ക്രിസ്റ്റ്യൻ ഫോക്കസിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിദിന വചന ധ്യാനമായ പ്രഭാത മന്ന എന്ന ഓഡിയോ സന്ദേശം ശ്രോതാക്കളുടെ സ്നേഹസംഗമവും പ്രാർത്ഥനാ കൂട്ടായ്മയും ഒക്ടോബർ 18 വെള്ളിയാഴ്ച കറുകച്ചാൽ വ്യാപാര ഭവൻ ഹാളിൽ നടക്കും. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 4 മണി വരെ നടക്കുന്ന കൂട്ടായ്മയിൽ പ്രാർത്ഥന, വചന സന്ദേശം, അനുഭവം പങ്കിടൽ എന്നിവ ഉണ്ടായിരിക്കും. ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. ‘പ്രഭാത മന്ന’ സന്ദേശം നൽകുന്ന റവ. മാത്യൂസ് ഇട്ടി കുടുംബ സമേതം ഈ കൂട്ടായ്മയിൽ സംബന്ധിക്കും.
പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർ ഉടൻ രജിസ്റ്റർ ചെയ്യണം. താഴെ തന്നിരിക്കുന്ന ഫോൺ/വാട്സ്ആപ് നമ്പരിൽ സെപ്റ്റംബർ 30-നകം പേര്, സ്ഥലം എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും :
+919562247565