അനുസ്മരണം

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ മുൻ ഓവർസിയർ
റവ. സണ്ണി വർക്കി സർ പ്രത്യാശയുടെ
തീരത്തേക്ക് യാത്രയായി.
ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ എന്റെ വേദ അധ്യാപകനായും 1993 മെയ് 14
തീയ്യതി പ്രാർത്ഥിച്ചു ദൈവസഭയുടെ
ശുശ്രുഷകനാക്കിയതും പ്രിയ സാറാണ്. 1995 ജൂലൈ 13 തീയ്യതി എന്റെ വിവാഹ ശുശ്രുഷ ആശീർവദിച്ചതും അഭിവന്ദ്യ ഗുരുനാഥൻ ആണ്. എന്റെ ശുശ്രുഷയുടെ ആരംഭ സമയത്ത് ദൈവസഭയുടെ ജനറൽ കൺവൻഷൻ വേദിയിൽ ദൈവ വചനം ശുശ്രുഷിക്കുന്ന ദൈവദാസൻമ്മാർക്ക്
വാക്യങ്ങൾ വായിച്ചു കൊടുക്കുന്നതിന്
എന്നെ നിയോഗിച്ചു. അങ്ങനെ ഞാൻ
ആദ്യമായി ജനറൽ കൺവൻഷൻ വേദിയിൽ കയറുന്നത്. എന്നിലുള്ള സുവിശേഷ പ്രസംഗകനെ
മനസിലാക്കി ദൈവസഭയുടെ
സുവിശേഷികരണ വിഭാഗമായ
ഇവാഞ്ചിലിസം ഡിപ്പാർട്ട്മെന്റിന്റെ
നേതൃത്വത്തിൽ നടത്തപ്പെട്ട വിവിധ
ക്രൂസേഡുകളിൽ ദൈവ വചനം
ശുശ്രുഷിക്കുന്നതിനുള്ള അവസരങ്ങൾ
നൽകി എന്നെ ശുശ്രുഷയിൽ
പ്രോത്സാഹിപ്പിച്ചു. ഈ കാലഘട്ടത്തിൽ
ഇവാഞ്ചിലിസം ഡയറക്ടർ ആയി
പ്രവർത്തിച്ചത് പാസ്റ്റർ. പി. ജെ. ചാക്കോ
ആയിരുന്നു. 2020 സെപ്റ്റംബർ 1തീയ്യതി ഞാൻ
ദൈവസഭയുടെ ഓവർസിയർ ആയി ചുമതല ഏൽക്കുന്ന സന്ദർഭത്തിൽ പ്രസ്തുത ശുശ്രുഷക്ക് മുഖ്യ കാർമികത്വം വഹിച്ചത് പ്രിയ സാറായിരുന്നു. തുടർന്ന് ഓവർസിയർ എന്ന നിലയിൽ എന്നോടൊപ്പം സ്റ്റേറ്റ് കൗൺസിൽ അംഗമായി പ്രവർത്തിച്ചു
വരികയായിരുന്നു. 2023 ൽ നടന്ന
ദൈവസഭയുടെ ശതാബ്ദി കൺവൻഷനിൽ അദ്ദേഹം ദൈവ വചനം ശുശ്രുഷിച്ചു. ആ വേദിയിൽ ഗുരുനാഥന്റെ കരങ്ങളാൽ രചിക്കപ്പെട്ട “അപ്പോസ്തോലിക
ശുശ്രുഷകൾ” എന്ന പുസ്തകം പ്രകാശനം ചെയ്യുവാൻ ഈ അരുമ ശിഷ്യന് ദൈവം ഭാഗ്യം തന്നു.
1984 -ൽ ഫെയ്ത്ത് തിയോളജിക്കൽ
സെമിനാരിയുടെ പ്രഥമ ഡീൻ ആയി
അദ്ദേഹം ചുമതല ഏറ്റു. 1986 മുതൽ
ഓഫീസ് അഡ്മിനിസ്ട്രേറ്ററും, 1992 മുതൽ 2002 വരെ ദൈവസഭാ ഓവർസിയർ ആയും ആദ്ദേഹം സേവനമനുഷ്ഠിച്ചു. ഈ
കാലഘട്ടത്തിലാണ് കൺവൻഷൻ
സ്റ്റേഡിയത്തിന് സ്ഥലം വാങ്ങിയത്. ഇത്
ദൈവസഭയുടെ ചരിത്രത്തിലെ ഒരു
നാഴികകല്ലാണ്. പിന്നീട് എഡ്യൂക്കേഷൻ
ഡയറക്ടർ, കൗണ്‍സിൽ മെമ്പർ, സെന്റർ മിനിസ്റ്റർ എന്നീ നിലകളിൽ ദൈവസഭയക്ക് വേണ്ടി സുസ്ഥിർഹമായ സേവനം ചെയ്തു.
ദൈവസഭയിലെ എൺപതു
ശതമാനത്തിലധികം ദൈവദാസന്മാർ
അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആണ്.
ഭാരതത്തിലെ പെന്തകോസ്ത് സഭകളുടെ ഇടയിൽ ചർച്ച് ഓഫ് ഗോഡ് കേരള റീജിയന് അവഗണിക്കാനാവാത്ത സ്ഥാനം
നേടിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിർവചനതീതമാണ്. ബഹുവിധ പ്രതിഭയായ റവ. സണ്ണി വർക്കിയുടെ വേർപാട് ദൈവസഭ കേരള റീജിയന് തീരാ നഷ്ടം തന്നെയാണ്. ഈ വിയോഗത്തിൽ ദുഃഖർത്തരായ പ്രിയ ഷേർളി അമ്മാമ്മയെയും മക്കളായ
ഗിഫ്റ്റിയെയും കുടുംബത്തെയും,
ബ്ലസനെയും ദൈവം ദൈവം
ആശ്വസിപ്പിക്കട്ടെ.
ദൈവസഭ കേരള റീജിയൻ സ്റ്റേറ്റ്
കൗണ്‍സിലിന്റെയും, ശുശ്രുഷകന്മാരുടെയും,
വിശ്വാസി സമൂഹത്തിന്റെയും പ്രത്യാശ
നിർഭരമായ യാത്രാമൊഴികൾ.
പാസ്റ്റർ എൻ. പി. കൊച്ചുമോൻ, കുമരകം
അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്
ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ