നിത്യതയിൽ

നിത്യതയിൽ

മൂലക്കയം: മേത്താനം ചർച്ച് ഓഫ് ഗോഡ് റീജിയൻ സഭാ ശുശ്രൂഷകനും ക്രൈസ്തവ ഗായകൻ ബിജു പമ്പാവാലിയുടെ മൂത്ത ജ്യേഷ്ഠനുമായ മൂലക്കയം കരിയംപ്ലാവിൽ പാസ്റ്റർ കെ.കെ ബാബു (59) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . ചില നാളുകളായി രോഗിയായി അത്യാലിലുള്ള ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു. സീയോൻ സഞ്ചാരി മിനിസ്ട്രി രക്ഷാധികാരിയായും മേത്താനം പ്രെയർ ഫെലോഷിപ്പിൻ്റെ പ്രഥമ പ്രസിഡൻ്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 30 ൽ പരം വർഷം സഭാ ശുശ്രുഷയിലായിരുന്നു. ഭാര്യ: സുസമ്മ ബാബു. മക്കൾ: സെബിൻ ബാബു, നിബിൻ ബാബു. മരുമകൻ: ഷിനു തങ്കച്ചൻ.