നിത്യതയിൽ

കോട്ടയം: വേദ അധ്യാപകൻ, അനുഗൃഹീത പ്രഭാഷകൻ, എഴുത്തുകാരൻ, കുട്ടികളുടെ ഇടയിലെ സുവിശേഷകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ കർത്താവിനായി പ്രയോജനപ്പെട്ട പാസ്റ്റർ ജോൺസി എബ്രഹാം(51) കർത്താവിൽ നിദ്രപ്രാപിച്ചു.
നാളെ രാവിലെ 8 മണിക്ക് ഭൗതിക ശരീരം പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ കൊണ്ടുവരുന്നതും ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് ബെഥേൽ ഗോസ്പൽ അസംബ്ലി പുതുപ്പള്ളി സെക്ഷൻ്റെ നേതൃത്വത്തിൽ കാഞ്ഞിരത്തിന്മൂട് സെമിത്തേരിയിൽ സംസ്കാരം നടക്കും. സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ എം.ഒ. അനിയൻ ശുശ്രൂഷകൾ നിർവഹിക്കും.
ഭാര്യ: പരുത്തുംപാറ കരിമ്പിൽ ഷീജ ജോൺ. മക്കൾ: അബിയേൽ, അനോന.