ബത്തേരി പിപിഎഫ് സമ്മേളനം

വയനാട് : സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ് സമ്മേളനം നാളെ രാവിലെ 10.30-ന് വടുവൻചാൽ ‘നെസ്റ്റ് & മിസ്റ്റ് ‘ ഹോട്ടലിൽ നടക്കും. പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബത്തേരി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പാസ്റ്റർമാരും സുവിശേഷകരും പങ്കെടുക്കും. പാസ്റ്റർ തോമസ് തെക്കിനേത്ത് (വടുവൻചാൽ) ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.