പി.പി.എഫ് ബത്തേരി

പി.പി.എഫ് ബത്തേരി

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ് ജനറൽ ബോഡി യോഗം ജനുവരി 15 ബുധനാഴ്ച കുപ്പാടി ഗോസ്പൽ ഫോർ ഇന്ത്യാ ചർച്ച് ഹാളിൽ രാവിലെ 10-ന് നടക്കും. പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ കെ.കെ മാത്യു വചന സന്ദേശം നൽകും. പുതിയ കമ്മിറ്റി ഭാരവാഹികൾക്കായുള്ള തിരഞ്ഞെടുപ്പും ഉണ്ടായിരിക്കും. പാസ്റ്റർമാരായ കെ.എം സുരേഷ്, വിൻസൻ്റ് ആൽബർട്ട് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.