പാസ്റ്റർമാരുടെ വീടുകൾ പൊളിച്ചു നീക്കി

പാസ്റ്റർമാരുടെ വീടുകൾ പൊളിച്ചു നീക്കി

മനേന്ദ്രഗഡ് : ഛത്തീസ്‌ഗഡ് സംസ്ഥാനത്തെ എംസിബി ജില്ലയിൽ മനേന്ദ്രഗഡ് എന്ന സ്ഥലത്തെ വന പ്രദേശത്ത് താമസിച്ചിച്ചിരുന്ന 3 പാസ്റ്റർമാരുടെ വീടുകൾ അധികാരികളും പോലീസും ചേർന്ന് പൊളിച്ചു നീക്കി. അനധികൃത നിർമ്മാണ പ്രവർത്തനം എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം രാത്രി 1 മണിക്കാണ് ജെസിബി ഉപോയോഗിച്ച് വീടുകൾ ഇടിച്ചു നിരത്തിയത്.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി പണിതതാണ് വീടുകൾ. ഇന്ത്യാ പെന്തകോസ്ത് ദൈവസഭയോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് പാസ്റ്റർമാർ. വീടുകളോടു ചേർന്ന് ഉണ്ടായിരുന്ന ചോയ്സ് സെന്ററും ഇടിച്ചു കളഞ്ഞു. ഇവിടെ താമസിക്കുന്ന മറ്റ് മതസ്ഥരുടെ വീടുകൾ ഇടിച്ചു കളയാതെ ക്രിസ്ത്യാനികളുടെ വീടുകൾ മാത്രം അധികാരികൾ തെരഞ്ഞു പിടിച്ച് രാത്രിയുടെ മറവിൽ ഇടിച്ച് കളയുകയായിരുന്നു. കർത്തൃദാസന്മാർക്കും അവരുടെ കുടുംബങ്ങൾക്കും വീടുകളിൽ നിന്നും ഒന്നും തന്നെ എടുക്കുവാൻ പോലും അധികാരികൾ സാവകാശം അനുവദിച്ചില്ല.