ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതി

തിരുവനന്തപുരം : സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിന് ഇനി പ്രാദേശിക ഭരണ സമിതികളുടെ അനുവാദം മതി. നേരത്തേ കലക്ടർമാരുടെ അനുമതി വേണമായിരുന്നു. ഈ അനുമതി ലഭിച്ചാലേ തദ്ദേശ സ്ഥാപനങ്ങൾ ആരാധനാലയങ്ങൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും കെട്ടിട നിർമ്മാണ പെർമിറ്റും നമ്പരും നൽകിയിരുന്നുള്ളൂ. ജനങ്ങൾക്ക് അവരുടേതായ വിശ്വാസങ്ങളിൽ ഏർപ്പെടുന്നതിനു സാങ്കേതികമായി ഉണ്ടായേക്കാവുന്ന തടസ്സങ്ങളും കാലതാമസവും തദ്ദേശ ഭരണ വകുപ്പിന്റെ പുതിയ ഉത്തരവിലൂടെ ഇല്ലാതാവുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
-മലയാള മനോരമ