ഐക്യദാർഢ്യ സംഗമവും റാലിയും

ഐക്യദാർഢ്യ സംഗമവും റാലിയും

തിരുവനന്തപുരം: മണിപ്പൂരിൽ ക്രൈസ്തവർക്കുനേരേ നടക്കുന്ന ക്രൂരമായ പീഡനങ്ങൾക്കെതിരെ പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സംഗമവും റാലിയും ജൂലൈ 25 ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉച്ചകഴിഞ്ഞ് 3 ന് നടക്കും. വിവിധ സഭാമേലധ്യക്ഷന്മാരെ കൂടാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വി. ജോയി എംഎൽഎ എന്നിവർ പങ്കെടുക്കും.

കുട്ടികളും, യുവജനങ്ങളും, സഭാ സംഘടനാ വ്യത്യാസമില്ലാതെ സഭാവിശ്വാസികളും ചേർന്ന് വിവിധ സഭകളിലെ ബാൻറ് സെറ്റുകളുടെ അകമ്പടിയോടെ ഒരു മഹാറാലിയായി സെക്രട്ടേറിയറ്റ് മുന്നിലെത്തി പ്രാർഥനച്ചങ്ങല തീർക്കും. പ്രധാനമന്ത്രിക്ക് കൊടുക്കാനുള്ള നിവേദനത്തിൻ്റെ ഒപ്പു ശേഖരണത്തിൻ്റെ ഉദ്‌ഘാടനവും നടക്കും.