പാസ്റ്റർ എം കുഞ്ഞപ്പിയുടെ സഹധർമ്മിണി സിസ്റ്റർ അന്നമ്മ കുഞ്ഞപ്പി നിത്യതയിൽ

പാസ്റ്റർ എം കുഞ്ഞപ്പിയുടെ സഹധർമ്മിണി സിസ്റ്റർ അന്നമ്മ കുഞ്ഞപ്പി നിത്യതയിൽ

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ ഓവർസീയറും നിലവിൽ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയറുമായ പാസ്റ്റർ എം കുഞ്ഞപ്പിയുടെ സഹധർമ്മിണി സിസ്റ്റർ അന്നമ്മ കുഞ്ഞപ്പി (ഗ്രേസിക്കുട്ടി-68) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് എൽ.എം. പ്രസിഡന്റായിരുന്നു. ശാരീരിക അസ്വസ്ഥയാൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഏഴംകുളം തറയശ്ശേരിയിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ: ഡോ.ഷിബു കെ. മാത്യു (ചർച്ച് ഓഫ് ഗോഡ് എജ്യുക്കേഷൻ ഡയറക്ടർ), ഷീബ. മരുമക്കൾ : സ്മിത ഷിബു, ജോമോൻ.