പാസ്റ്റർക്ക് മർദ്ദനം

പാസ്റ്റർക്ക് മർദ്ദനം

പാട്ന: ഒരിടവേളയ്ക്ക് ശേഷം ബീഹാറിൽ ക്രൈസ്തവ സഭകൾക്കെതിരെയുള്ള പീഢനങ്ങൾ വീണ്ടും സജീവമാകുന്നു.   ബീഹാറിലെ ജമൂവി ജില്ലയിൽ ദൈവവേല ചെയ്യുന്ന പാസ്റ്റർ സണ്ണി സി. പി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഢനങ്ങൾക്ക് ഇരയായി. ഇന്നലെ (മാർച്ച് 3) സിക്കൻന്ധ്ര ഗ്രാമത്തിൽ ആരാധന നടന്നു കൊണ്ടിരിക്കുബോൾ മുദ്രവാക്യം വിളിച്ചു കൊണ്ട് ഒരു കൂട്ടം ആളുകൾ എത്തി ആരാധന തടസ്സപ്പെടുത്തി. പാസ്റ്റർ സണ്ണിയെയും കൂടെയുള്ള വിശ്വാസിയായ യുവാവിനെയും അക്രമികൾ പ്രകോപനപരമായി മർദ്ദിക്കുകയും തെരുവിലൂടെ വലിച്ചഴക്കുകയും ചെയ്തു. തലക്കും പുറത്തു ഒക്കെ ഒന്നിലധികം പേർ ചേർന്ന് ചവിട്ടുകയും അടിക്കുകയും ചെയ്തു. കൊന്നുകളയുമെന്ന് ആക്രോശിച്ചുകൊണ്ട് വഴിയിലൂടെ നടത്തിക്കൊണ്ടു പോകുന്നതിനിടയിൽ പോലീസ് എത്തി, പ്രശ്നം കൂടുതൽ സങ്കീർണ്ണമാകാതെ രക്ഷപ്പെടുത്തുകയായിരുന്നു.

പാസ്റ്റർ സണ്ണി കഴിഞ്ഞ 29 വർഷമായി വടക്കേ ഇന്ത്യയിൽ മിഷണറിയാണ്. ഐപിസി വൈക്കം സെന്റർ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ എം. എം പീറ്ററിന്റെ മകനാണ്. ജ്യേഷ്ഠ സഹോദരൻ പാസ്റ്റർ സി. പി രാജു (എ.ജി, അലഹബാദ്).

കൊച്ചുറാണിയാണ് ഭാര്യ. ഏക മകൾ ആഷ്ലി നേഴ്സിംഗ് വിദ്യാർത്ഥിനിയാണ്.

വാർത്ത: ഷാജൻ പാറക്കടവിൽ

വീഡിയോ ദൃശ്യങ്ങൾ👇